പരിസ്ഥിതി ദിനാചരണം

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം നടത്തി.125000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം, പ്ലാവ്, മാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേര, സപ്പോർട്ട തുടങ്ങിയ തൈകൾ മികച്ച നഴ്സറികളിൽ നിന്നും ശേഖരിച്ച് കുറഞ്ഞ നിരക്കിലാണ് വിതരണം നടത്തിയത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എം.തോമസ് മേൽവെട്ടം നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ പരിസ്ഥിതിദിന സന്ദേശം നൽകി.
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ സ്വാഗതം ആശംസിച്ചു.ഭരണസമിതിയംഗങ്ങളായ തുളസീദാസ് എ, ആൻസമ്മ സാബു,ജിജോ കെ. ജോസ്,ഷൈജു പി. മാത്യു, ജോസഫ് അഗസ്റ്റിൻ, ജോസ് തോമസ് കെ, സിജോമോൻ എ.ജെ, ജോണി അബ്രാഹം, നിർമ്മല ദിവാകരൻ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു.സെക്രട്ടറി ജോജിൻ മാത്യു കൃതജ്ഞത രേഖപ്പെടുത്തി.

പരിസ്ഥിതി ദിനത്തോടനുബന്ധിച്ചുള്ള ഫലവൃക്ഷ തൈകളുടെ വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം എം.ഡി. ജോസഫിന് നൽകി നിർവ്വഹിക്കുന്നു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, നിർമ്മല ദിവാകരൻ, ആൻ സമ്മ സാബു, ബാങ്ക് ഭരണ സമിതിയംഗങ്ങൾ തുടങ്ങിയവർ സമീപം.