ഭരണഘടനാ ദിനാചാരണവും അവാർഡ് വിതരണവും

മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തി.
പാലാ അഡീഷനൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ.പി.പ്രദീപ് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി.ബാങ്ക് പ്രസിഡന്റ്‌ എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു.
സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവൽ, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു,ബാങ്ക് വൈസ് പ്രസിഡന്റ്‌ അജികുമാർ മറ്റത്തിൽ, ഭരണസമിതിയംഗം സിൽബി ജെയ്സൺ, സെക്രട്ടറി ജോജിൻ മാത്യു തുടങ്ങിയവർ പ്രസംഗിച്ചു.
പ്രൊഫ. കെ. പി. ജോസഫ് ഭരണഘടന ആമുഖം വായിച്ച് സന്ദേശം നൽകി.