മരങ്ങാട്ടുപിള്ളി :-കോവിഡ് പ്രതിരോധത്തിന് സഹകരണ ബാങ്ക് മരങ്ങാട്ടുപിള്ളി പോലീസ് സ്റ്റേഷന് നൽകിയ പി പി ഇ കിറ്റ് വിതരണം ബാങ്ക് പ്രസിഡന്റ് എം. എം.തോമസ് മേൽവെട്ടം നിർവഹിച്ചു. ചടങ്ങിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണസമിതി അംഗങ്ങളായ ജോസ് പൊന്നംവരിക്കയിൽ, ബെൽജി ഇമ്മാനുവേൽ, റ്റി. എൻ. രവി, ഡോ. റാണി ജോസഫ്, അഡ്വ. ജോഷി അബ്രഹാം, സെക്രട്ടറി വിൻസ് ഫിലിപ്പ്, പോലീസ് സ്റ്റേഷൻ ഓഫീസർമാരായ സന്തോഷ് റ്റി. ബി, ജോൺസൺ വി. ജി എന്നിവർ പങ്കെടുത്തു.
