
മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച സഹകരണ ബാങ്കായി മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു. അവാർഡ് ബഹു. പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യനിൽ നിന്നും ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം ഏറ്റുവാങ്ങുന്നു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ബാങ്ക് ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ജോജിൻ മാത്യു തുടങ്ങിയവർ സമീപം.