കേരളാ സഹകരണ റിസ്ക് ഫണ്ട് പദ്ധതി ധനസഹായം ബഹു. ജലവിഭവ - ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ. മോൻസ് ജോസഫിൽ നിന്നും മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് ശ്രീ. എം.എം.തോമസ് മേൽവെട്ടം ഏറ്റുവാങ്ങുന്നു.
More
Author: linu
വിദ്യാർത്ഥികൾക്ക് മത്സരങ്ങൾ നടത്തി
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രസംഗം, ക്വിസ്, ഭരണഘടന ആമുഖ വായന എന്നീ മത്സരങ്ങളാണ് നടത്തിയത്.
മത്സരത്തിൽ മരിയ റെജി, കെ. അമുത, അലൻ മാത്യു, ഏബൽ ജെയ്സൺ, ബസലൽ ജോസഫ്, ജുവൽ ജി. തെക്കേൽ,അലീന മാത്യു, സാന്ദ്രാ മേരി സൈമൺ, അലീന മരിയ ബിൻസ്, എയ്ഞ്ചൽ റോബിൻ, അനീറ്റ ലിസ ബിൻസ്, ഡാനിയേൽ ജെയ്സൺ,നഥാനിയ നിധീഷ്, മിലന്റാ നിജോയി, അമൻ മരിയ ജിമ്മി, വന്ദന രജീഷ്, അഞ്ജലി എം, ജോർജിൻ ജസ്റ്റിൻ, റയാ...
More
മീനച്ചിൽ താലൂക്കിലെ മികച്ച ബാങ്കായി മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു.
മീനച്ചിൽ താലൂക്കിലെ ഏറ്റവും മികച്ച സഹകരണ ബാങ്കായി മരങ്ങാട്ടുപിള്ളി സർവ്വീസ് സഹകരണ ബാങ്കിനെ തെരഞ്ഞെടുത്തു. അവാർഡ് ബഹു. പൂഞ്ഞാർ എം.എൽ.എ. അഡ്വ. എം.ജെ. സെബാസ്റ്റ്യനിൽ നിന്നും ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം ഏറ്റുവാങ്ങുന്നു. മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ബാങ്ക് ഭരണസമിതിയംഗങ്ങൾ, സെക്രട്ടറി ജോജിൻ മാത്യു തുടങ്ങിയവർ സമീപം.
More
മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് 1 കോടി 5 ലക്ഷം രൂപാ ലാഭം നേടി
മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്ക് 2025 - 26 സാമ്പത്തിക വർഷം 1 കോടി 5 ലക്ഷം രൂപാ അറ്റലാഭം നേടി. അംഗങ്ങൾക്ക് 25% ലാഭവിഹിതം നൽകുന്നതിന് ബാങ്ക് പ്രസിഡന്റ് എം.എം തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന പൊതുയോഗം തീരുമാനിച്ചു.
കാർഷിക വിലതകർച്ചയും മറ്റു സാമ്പത്തിക പ്രതിസന്ധിയും മൂലം ക്ലേശമനുഭവിക്കുന്ന വായ്പ എടുത്ത അംഗങ്ങൾക്ക് 1.40 കോടി രൂപാ പലിശയിളവ് റിപ്പോർട്ട് വർഷം ബാങ്ക് നൽകി.
നെൽകൃഷി, റബ്ബർ റെയിൻ ഗാർഡിംഗ് തുടങ്ങിയവയ്ക്ക് പലിശ രഹിത വായ്പ, കുടുംബശ്രീയ്ക്ക് കുറഞ്ഞ നിരക്കിലുള്ള വായ്പ,വിദേശ ജോലി...
More
പരിസ്ഥിതി ദിനാചരണം
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം നടത്തി.150000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം തുടങ്ങിയ വൃക്ഷ തൈകളും പ്ലാവ്, മാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേര, സപ്പോർട്ട തുടങ്ങിയ ഫലവൃക്ഷതൈകളുമാണ് വിതരണം നടത്തിയത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എം.തോമസ് മേൽവെട്ടം ശ്രീജ സി.ജി..ഏറത്തുരുത്തി ഇല്ലത്തിന് കൊടുത്തു നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ പരിസ്ഥിതി ദിന സന്ദേശം നൽകി.
ബാങ്ക് വ...
More
പഠനോപകരണങ്ങൾ വിതരണം നടത്തി.
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, ബാഗ്,നോട്ട്ബുക്കുകൾ, തുടങ്ങിയവ വിതരണം നടത്തി.110000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം മരങ്ങാട്ടുപിള്ളി സെന്റ് തോമസ് എൽ.പി.സ്കൂൾ ഹെഡ്മാസ്റ്റർ ഷീൻ മാത്യുവിന് നൽകി നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ഭരണ സ...
More
പ്രതിഭാ സംഗമവും അവാർഡ് വിതരണവും നടത്തി
മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്ക് 2025 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഉള്ള ക്യാഷ് അവാർഡും മെമന്റോയും വിതരണം നടത്തി.
ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എം.പി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം നടത്തി. പ്രശസ്ത സിനിമാ താരം ബാബു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
മീനച്ചിൽ താലൂക്കിലെ മികച്ച സാമൂഹ്യ പ്രവർത്തകനായി തിരഞ്ഞെടുത...
More
70-ാമത് വാർഷികാഘോഷവും സഹകാരി സംഗമവും
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ 70-ാമത് വാർഷിക ആഘോഷവും സഹകാരി സംഗമവും ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തി. ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ച യോഗം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ഫ്രാങ്ക്.പി.തോമസ് മുഖ്യപ്രഭാഷണം നടത്തി.
ബാങ്ക് മുൻ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ,പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു,ആരംഭക...
More
പഠനോപകരണങ്ങൾ വിതരണം നടത്തി.
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, ബാഗ്,നോട്ട്ബുക്കുകൾ, തുടങ്ങിയവ വിതരണം നടത്തി.115000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം കെ.ആർ നാരായണൻ എൽ.പി. സ്കൂൾ അദ്ധ്യാപിക ജോബിമോൾ ജോസഫിന് നൽകി നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു, അദ...
More
അനുസ്മരണ സമ്മേളനം നടത്തി.
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ്.തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന സി.റ്റി.തോമസ് ചേരവേലിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ബാങ്ക് ആഡിറ്റോറിയത്തിൽ പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ഭരണ സമിതിയംഗങ്ങളായ മാത്തുക്കുട്ടി ജോർജ് പുളിക്കിയിൽ, ജോണി അബ്രാഹം, ആൻസമ്മ സാബു, നിർമ്മല ദിവാകരൻ, സഹകാരികളായ ചന്ദ്രമോഹനൻ എ.എസ്, എ.റ്റി.തോമസ്,...
More