
മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ഇന്ത്യൻ ഭരണഘടനയെ ആസ്പദമാക്കി വിദ്യാർത്ഥികൾക്ക് വിവിധ മത്സരങ്ങൾ സംഘടിപ്പിച്ചു. യു.പി, ഹൈസ്കൂൾ, ഹയർ സെക്കണ്ടറി വിഭാഗങ്ങളിലായി പ്രസംഗം, ക്വിസ്, ഭരണഘടന ആമുഖ വായന എന്നീ മത്സരങ്ങളാണ് നടത്തിയത്.
മത്സരത്തിൽ മരിയ റെജി, കെ. അമുത, അലൻ മാത്യു, ഏബൽ ജെയ്സൺ, ബസലൽ ജോസഫ്, ജുവൽ ജി. തെക്കേൽ,അലീന മാത്യു, സാന്ദ്രാ മേരി സൈമൺ, അലീന മരിയ ബിൻസ്, എയ്ഞ്ചൽ റോബിൻ, അനീറ്റ ലിസ ബിൻസ്, ഡാനിയേൽ ജെയ്സൺ,നഥാനിയ നിധീഷ്, മിലന്റാ നിജോയി, അമൻ മരിയ ജിമ്മി, വന്ദന രജീഷ്, അഞ്ജലി എം, ജോർജിൻ ജസ്റ്റിൻ, റയാൻ ഇമ്മാനുവൽ, ദിയ വിനോദ്, ഭവിത ഉണ്ണി, ഭവ്യ ഉണ്ണി എന്നിവർ വിജയികളായി
മത്സര വിജയികൾക്ക് 25-ാം തിയതി ബുധനാഴ്ച വൈകുന്നേരം 5.00 പി.എം ന് ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുന്ന സമ്മേളനത്തിൽ ഈരാറ്റുപേട്ട ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോർട്ട് ജഡ്ജ് ശ്രീമതി.റോഷൻ തോമസ് അവാർഡ് വിതരണം ചെയ്യുന്നതാണെന്ന് ബാങ്ക് പ്രസിഡന്റ് ശ്രീ. എം.എം.തോമസ് മേൽവെട്ടം അറിയിച്ചു.
