പ്രതിഭാ സംഗമവും അവാർഡ് വിതരണവും നടത്തി

മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്ക് 2025 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം കരസ്ഥമാക്കിയവർക്കും വിവിധ യൂണിവേഴ്സിറ്റി പരീക്ഷകളിൽ റാങ്ക് നേടിയവർക്കും ഉള്ള ക്യാഷ് അവാർഡും മെമന്റോയും വിതരണം നടത്തി.

ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ജോസ് കെ മാണി എം.പി പ്രതിഭാ സംഗമം ഉദ്ഘാടനം ചെയ്ത് അവാർഡുകൾ വിതരണം നടത്തി. പ്രശസ്ത സിനിമാ താരം ബാബു നമ്പൂതിരി മുഖ്യപ്രഭാഷണം നടത്തി.
മീനച്ചിൽ താലൂക്കിലെ മികച്ച സാമൂഹ്യ പ്രവർത്തകനായി തിരഞ്ഞെടുത്ത പാലാ രൂപതാ വികാരി ജനറാൾ മോൺ. ഡോ.ജോസഫ് മലേപ്പറമ്പിലിനെ അബ്രാഹം മാത്യു തറപ്പിൽ മെമ്മോറിയൽ ക്യാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവും നൽകി ആദരിച്ചു.
എം.എ മ്യൂസിക് വയലിൻ റാങ്ക് ജേതാവ് ധന്യശീ എം.കെ. വയലിൻ വായിച്ചു.
ചടങ്ങിൽ മോൺ. ഡോ.ജോസഫ് മലേപ്പറമ്പിൽ,മീനച്ചിൽ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ,പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ) രജിദാസ് പി.,ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ കെ.എസ്, ഭരണസമിതി അംഗം സില്‍ബി ജയ്സൺ,ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു തുടങ്ങിയവർ സംസാരിച്ചു.