അനുസ്മരണ സമ്മേളനം നടത്തി.

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ ആരംഭകാല പ്രസിഡന്റും സെന്റ്.തോമസ് ഹൈസ്കൂൾ ഹെഡ്മാസ്റ്ററുമായിരുന്ന സി.റ്റി.തോമസ് ചേരവേലിയുടെ നിര്യാണത്തിൽ അനുശോചനം രേഖപ്പെടുത്തിക്കൊണ്ട് ബാങ്ക് ആഡിറ്റോറിയത്തിൽ പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടത്തിന്റെ അദ്ധ്യക്ഷതയിൽ അനുസ്മരണ സമ്മേളനം നടത്തി. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ഭരണ സമിതിയംഗങ്ങളായ മാത്തുക്കുട്ടി ജോർജ് പുളിക്കിയിൽ, ജോണി അബ്രാഹം, ആൻസമ്മ സാബു, നിർമ്മല ദിവാകരൻ, സഹകാരികളായ ചന്ദ്രമോഹനൻ എ.എസ്, എ.റ്റി.തോമസ്,പി.ജി.രാജപ്പൻ, മാത്യു തെന്നാട്ട്, പി.എം.തോമസ്, തുടങ്ങിയവർ സംസാരിച്ചു.


ബാങ്ക് ഭരണ സമിതിയംഗം സിൽബി ജെയ്സൺ അനുസ്മരണ പ്രമേയം അവതരിപ്പിച്ചു.സെക്രട്ടറി ജോജിൻ മാത്യു യോഗത്തിന് നന്ദി രേഖപ്പെടുത്തി.