മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി വിവിധയിനം ഫലവൃക്ഷ തൈകൾ വിതരണം നടത്തി.150000/ രൂപ വിലവരുന്ന തൈകളാണ് വിതരണം നടത്തിയത്. തേക്ക്, ചന്ദനം തുടങ്ങിയ വൃക്ഷ തൈകളും പ്ലാവ്, മാവ്, റംബൂട്ടാൻ, മാംഗോസ്റ്റിൻ, പേര, സപ്പോർട്ട തുടങ്ങിയ ഫലവൃക്ഷതൈകളുമാണ് വിതരണം നടത്തിയത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം എം.തോമസ് മേൽവെട്ടം ശ്രീജ സി.ജി..ഏറത്തുരുത്തി ഇല്ലത്തിന് കൊടുത്തു നിർവ്വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ പരിസ്ഥിതി ദിന സന്ദേശം നൽകി.
ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ സ്വാഗതവും സെക്രട്ടറി ജോജിൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി.