മരങ്ങാട്ടുപിള്ളി സഹകരണ ബാങ്കിന് കേരളാ ബാങ്ക് എക്സലൻസ് അവാർഡ്

മരങ്ങാട്ടുപിള്ളി :- മികച്ച പ്രവർത്തനങ്ങൾ നടത്തിയ പ്രാഥമിക സഹകരണ ബാങ്കുകൾക്ക് കേരള ബാങ്ക് ഏർപ്പെടുത്തിയ എക്സലൻസ് അവാർഡിന് മരങ്ങാട്ടുപിള്ളി സഹകരണ ബാങ്ക് അർഹത നേടി. ക്യാഷ് അവാർഡും മെമന്റോയും ബാങ്ക് പ്രസിഡന്റ്‌ എം. എം. തോമസ് മേൽവെട്ടവും ഭരണസമിതിയംഗങ്ങളും സെക്രട്ടറിയും ചേർന്ന് കേരളാ ബാങ്ക് മാനേജിംഗ് കമ്മിറ്റി ചെയർമാൻ രവീന്ദ്രൻ ബി.യിൽ നിന്നും ഏറ്റു വാങ്ങി. ബാങ്കിലെ ആകെ നിക്ഷേപം, ബാങ്കിന് കേരളാ ബാങ്കിലുള്ള നിക്ഷേപവും ഓഹരിയും, ബാങ്കിൽ സൂക്ഷിച്ചിട്ടുള്ള മതിയായ തരളധനം, സാമ്പത്തിക അച്ചടക്കത്തിനുള്ള നിരീക്...
More

ഭരണഘടനാ ദിനാചാരണവും അവാർഡ് വിതരണവും

മരങ്ങാട്ടുപിള്ളി :- സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ ഭരണഘടനാ ദിനാചാരണവും വിവിധ മത്സരങ്ങളിൽ വിജയികളായ വിദ്യാർഥികൾക്ക് അവാർഡ് വിതരണവും ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തി. പാലാ അഡീഷനൽ ഡിസ്ട്രിക്ട് ആന്റ് സെഷൻസ് ജഡ്ജ് കെ.പി.പ്രദീപ് ഉദ്ഘാടനവും അവാർഡ് വിതരണവും നടത്തി.ബാങ്ക് പ്രസിഡന്റ്‌ എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവൽ, കോട്ടയം ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു,ബാങ്ക് വൈസ് പ്...
More