അവാർഡ് വിതരണം

 

മരങ്ങാട്ടുപിള്ളി:- 2023 മാർച്ച് മാസത്തിൽ നടന്ന എസ് എസ് എൽ സി, പ്ലസ് ടു പരീക്ഷകളിൽ ഏറ്റവും കൂടുതൽ മാർക്ക് വാങ്ങി വിജയിച്ച സഹകരണ ബാങ്ക് അംഗങ്ങളുടെ മക്കൾക്ക് ബാങ്ക് നൽകുന്ന ക്യാഷ് അവാർഡ്, പ്ലസ് ടു പരീക്ഷയിൽ ഏറ്റവും കൂടുതൽ മാർക്ക് കരസ്ഥമാക്കിയവർക്ക് കാഞ്ഞിരക്കാട്ടുമന നീലകണ്ഠൻ നമ്പൂതിരി, ഇരട്ടാനാൽ പി. കുമാരൻ നായർ, ടി എം ദേവസ്യാ തടത്തിക്കുന്നേൽ, എന്നിവരുടെ സ്മരണാർത്ഥം ഏർപ്പെടുത്തിയിരിക്കുന്ന എൻഡോവ്മെന്റുകൾ, മീനച്ചിൽ താലൂക്കിലെ മികച്ച സഹകാരിക്ക് നൽകുന്ന അബ്രാഹം മാത്യു തറപ്പിൽ മെമ്മോറിയൽ അവാർഡ് എന്നിവയുടെ വിതരണം 2023 ജൂലൈ 9-ാം തിയതി ഞായറാഴ്ച 3 പി എം ന് ബാങ്ക് ആഡിറ്റോറിയത്തിൽ ചേരുന്ന യോഗത്തിൽ ജോസ് കെ മാണി എം.പി നിർവ്വഹിക്കുന്നു. ബാങ്ക് പ്രസിഡന്റ് എം.എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിക്കും. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ പുളിക്കീൽ, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ജില്ലാ പഞ്ചായത്ത് മെമ്പർ പി.എം. മാത്യു, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണസമിതിയംഗം ജോസ് പൊന്നംവരിക്കയിൽ, സെക്രട്ടറി ജോജിൻ മാത്യു എന്നിവർ സംസാരിക്കും.