മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ എയർ കണ്ടീഷൻ ചെയ്ത് നവീകരിച്ച കുറിച്ചിത്താനം ബ്രാഞ്ച് ആഫീസിന്റെയും ബ്രാഞ്ചിൽ നടപ്പാക്കുന്ന ഡി ജി ഗാർഡ് സെക്യൂരിറ്റി സിസ്റ്റം, കമ്പ്യൂട്ടറൈസ്ഡ് പ്രിന്റിംഗ് പാസ് ബുക്ക് തുടങ്ങിയ പദ്ധതികളുടെ ഉദ്ഘാടനവും മുൻ ബാങ്ക് ഭരണ സമിതി അംഗങ്ങളെ ആദരിക്കലും ഫെബ്രുവരി മാസം 17-)0 തിയതി വെള്ളിയാഴ്ച 4.00 പി എം ന് കുറിച്ചിത്താനം ബ്രാഞ്ച് ആഫീസ് അങ്കണത്തിൽ ചേരുന്ന യോഗത്തിൽ നടത്തപ്പെടുന്നു.
ബാങ്ക് പ്രസിഡന്റ് എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിക്കുന്ന യോഗം ജോസ്.കെ. മാണി എം.പി ഉദ്ഘാടനം ചെയ്യും.
മുൻ ഭരണ സമിതി അംഗങ്ങളായ എസ്. പി. നമ്പൂതിരി മഠത്തിൽ ഇല്ലം, എൻ. രാമൻ നമ്പൂതിരി പുതുമന, സിബി സെബാസ്റ്റ്യൻ പറപ്പിള്ളിൽ, സി. ആർ. വിജയലക്ഷ്മി മണിമല, ലൂക്കാ ഫ്രാൻസിസ് നെല്ലിക്കൽ, സേവ്യർ ജെയിംസ് ചെരുവിൽ, എന്നിവരെയാണ് ചടങ്ങിൽ ഉപഹാരം നൽകി ആദരിക്കുന്നത്.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോൺസൺ ജോസഫ് പുളിക്കീൽ, ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, മീനച്ചിൽ സഹകരണ സംഘം അസിസ്റ്റന്റ് രജിസ്ട്രാർ കെ.പി. ഉണ്ണികൃഷ്ണൻ നായർ, കുറിച്ചിത്താനം പള്ളി വികാരി ഫാ.ജോസ് നെല്ലിയ്ക്കതെരുവിൽ, മുൻ ബാങ്ക് പ്രസിഡന്റ് ഇ. ജെ. ആഗസ്തി, ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, ഭരണ സമിതി അംഗങ്ങളായ ഷൈജു. പി. മാത്യു, ജോസ് പൊന്നoവരിക്കയിൽ, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നിർമ്മല ദിവാകരൻ, പഞ്ചായത്ത് മെമ്പർമാരായ തുളസീദാസ് എ, ജോസഫ് ജോസഫ്, സിറിയക് മാത്യു, സന്തോഷ് കുമാർ എം.എൻ, വ്യാപാരി വ്യവസായി വൈസ് പ്രസിഡന്റ് ശിവരാമൻ നായർ തൈപ്പറമ്പിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ് എന്നിവർ പ്രസംഗിക്കും.