സ്വാതന്ത്ര്യ ദിനാഘോഷം

മരങ്ങാട്ടുപിള്ളി  സഹകരണ ബാങ്ക് ഭാരതത്തിന്റെ 75 ആം വാർഷികം സമുചിതമായി ആഘോഷിച്ചു. 13 ന് രാവിലെ ബാങ്ക് അങ്കണത്തിൽ ദേശീയ പതാക ഉയർത്തുകയും ദേശീയ ഗാനം ആലപിക്കുകയും ചെയ്തു. തുടർന്ന് ബാങ്ക് ആഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കവിയും എഴുത്തുകാരനുമായ എസ്. പി. നമ്പൂതിരി ഉത്ഘാടനം ചെയ്തു.
      യോഗത്തിൽ ബാങ്ക് പ്രസിഡന്റ്‌ എം. എം. തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത്‌ പ്രസിഡന്റ്‌ ബെൽജി ഇമ്മാനുവൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കിയിൽ, ബാങ്ക് വൈസ് പ്രസിഡന്റ്‌ അജികുമാർ മറ്റത്തിൽ,ഭരണസമിതിയംഗം ജോസ് പൊന്നംവരിക്കയിൽ, സെക്രട്ടറി വിൻസ് ഫിലിപ്പ് എന്നിവർ സംസാരിച്ചു.
        ക്വിസ് മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്ക് ചടങ്ങിൽ വച്ച് ക്യാഷ് അവാർഡ് വിതരണം നടത്തി.