70-ാമത് വാർഷികാഘോഷവും സഹകാരി സംഗമവും

മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്കിന്റെ 70-ാമത് വാർഷിക ആഘോഷവും സഹകാരി സംഗമവും ബാങ്ക് ആഡിറ്റോറിയത്തിൽ വച്ച് നടത്തി. ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം അദ്ധ്യക്ഷത വഹിച്ച യോഗം ജോസ്.കെ.മാണി എം.പി ഉദ്ഘാടനം ചെയ്തു. ഏഷ്യാനെറ്റ് ന്യൂസ് നെറ്റ് വർക്ക് പ്രൈവറ്റ് ലിമിറ്റഡ് സി.ഇ.ഒ ഫ്രാങ്ക്.പി.തോമസ് മുഖ്യപ്രഭാഷണം നടത്തി.
ബാങ്ക് മുൻ പ്രസിഡന്റ് ഇ.ജെ. ആഗസ്തി, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ,പഞ്ചായത്ത് പ്രസിഡന്റ് ബെൽജി ഇമ്മാനുവൽ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.എം. മാത്യു,ആരംഭകാല ഡയറക്ടർ എസ്.പി. നമ്പൂതിരി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഉഷാ രാജു, ചന്ദ്രമോഹനൻ എ.എസ്, ഭരണ സമിതിയംഗങ്ങളായ മാത്തുക്കുട്ടി ജോർജ്, സിൽബി ജെയ്സൺ തുടങ്ങിയവർ ആശംസകൾ നേർന്ന് സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ സ്വാഗതവും സെക്രട്ടറി ജോജിൻ മാത്യു കൃതജ്ഞതയും രേഖപ്പെടുത്തി