മരങ്ങാട്ടുപിള്ളി:- സഹകരണ ബാങ്ക് പഞ്ചായത്തിലെ എൽ.പി, യു.പി സ്കൂളുകളിലെ പ്രവേശനോത്സവത്തോടനുബന്ധിച്ച് സാമ്പത്തിക ബുദ്ധിമുട്ടുള്ള കുട്ടികൾക്ക് കുട, ബാഗ്,നോട്ട്ബുക്കുകൾ, തുടങ്ങിയവ വിതരണം നടത്തി.115000/- രൂപ വിലവരുന്ന പഠനോപകരണങ്ങളാണ് വിതരണം ചെയ്തത്.
വിതരണോത്ഘാടനം ബാങ്ക് പ്രസിഡന്റ് എം.എം.തോമസ് മേൽവെട്ടം കെ.ആർ നാരായണൻ എൽ.പി. സ്കൂൾ അദ്ധ്യാപിക ജോബിമോൾ ജോസഫിന് നൽകി നിർവ്വഹിച്ചു.
ബാങ്ക് വെസ് പ്രസിഡന്റ് അജികുമാർ മറ്റത്തിൽ, സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോൺസൺ പുളിക്കീൽ, ബാങ്ക് സെക്രട്ടറി ജോജിൻ മാത്യു, അദ്ധ്യാപക പ്രതിനിധി സിതാര എം, തുടങ്ങിയവർ സംസാരിച്ചു.